MORE

    രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നു; കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും

    Date:

    ജയ്പൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നേതാക്കള്‍ റിപ്പോര്‍ട്ട് നല്‍കും.

    കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് 12 മണിയോടെയാണ് സോണിയക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ അടുത്ത മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച്‌ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

    കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയോട് വിശദീകരിച്ചിരുന്നു. തുടര്‍ന്ന് രേഖാമൂലം റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നു.

    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതമറിയിച്ച ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ തന്നെ വരണമെന്ന് ശാഠ്യം പിടിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെഹലോട്ടിനെ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണം, അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എംഎല്‍എമാരുടെ ആവശ്യം.

    അതേസമയം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്‍മാറിയതായാണ് സൂചന. എംഎല്‍എമാര്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ അത് പരിഗണിക്കാതെ മുന്നോട്ടുപോയാല്‍ രാജസ്ഥാനിലും പഞ്ചാബ് ആവര്‍ത്തിക്കുമോ എന്ന ഭയം ദേശീയ നേതൃത്വത്തിനുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...