കേരള ബ്ലാസ്റ്റേഴ്സ് നാളെയാണ് ഐ എസ് എല്ലില്‍ ഇറങ്ങുന്നത് എങ്കിലും ഇന്ന് തന്നെ അവര്‍ പ്ലേ ഓഫ് ഉറപ്പിച്ചേക്കും.
ഇന്ന് ഒഡീഷ പരാജയപ്പെടുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കും. ഒഡീഷ ഇന്ന് ഹൈദരബാദിനെ ആണ് നേരിടുന്നത്. ഏഴാം സ്ഥാനത്തുള്ള ഒഡീഷക്ക് ഇപ്പോള്‍ 17 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റ് ആണ് ഉള്ളത്. ഇന്ന് പരാജയപ്പെട്ടാല്‍ പിന്നെ ഒഡീഷക്ക് കിട്ടാവുന്ന പരമാവധി പോയിന്റ് 30 മാത്രമാകും. കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ തന്നെ 31 പോയിന്റ് ഉണ്ട്.

