നാഗ്പൂര്‍ ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിനുള്ളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി.
മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.
രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെയാണ് സിറാജ് ഉസ്മാന് ഖവാജയെ പുറത്താക്കിയത്. അതിന് പിന്നാലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തകര്‍പ്പന്‍ പന്തിലൂടെ കുറ്റി പറപ്പിച്ചുകൊണ്ടാണ് ഡേവിഡ് വാര്‍ണറെ മൊഹമ്മദ് ഷാമി പുറത്താക്കിയത്.
മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവും വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതും അരങ്ങേറ്റം കുറിച്ചു.
വീഡിയോ :

