ഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. പഞ്ചാബ്, ഹരിയാന,ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടാണ്.
98 പേരാണ് ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയില്‍ സംസ്ഥാനങ്ങള്‍ തണുത്തുറയുകയാണ്. ശൈത്യത്തോടൊപ്പം ശക്തമായ ശീതതരംഗവും മൂടല്‍ മഞ്ഞും ജനജീവിതം ദുസ്സഹമാക്കി.ഡല്‍ഹിയില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ്,യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞു. റോഡ്, റെയില്‍ ഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടു.ഡല്‍ഹയില്‍ നിന്നുള്ള ട്രയിനുകളും വിമാനങ്ങളും വൈകുന്നുണ്ട്. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിച്ചും രക്തം കട്ട പിടിച്ചും ഒരാഴ്ചക്കിടെ 98 പേര് മരിച്ചു.
333 പേര് ചികിത്സയിലാണ്. ഡല്‍ഹിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മൂടല്‍ മഞ്ഞു നിറഞ്ഞ പ്രദേശത്തെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചാബിലെ ഭട്ടിന്‍ഡ രാജസ്ഥാനിലെ സികാറിലും കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നു. ഡല്‍ഹിയിലും കാഴ്ചാപരിധി കുറയുന്നു. ജമ്മു കശ്മീര്‍, ഹിമാചല്‍,ലഡാക്ക്, എന്നിവിടങ്ങളില്‍ ശൈത്യം രൂക്ഷമാണ്.

