MORE

    കോര്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; കസേരയും ഇരുമ്ബുവടികളുമായി ചേരിതിരിഞ്ഞ് ആക്രമിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍: പരുക്കേറ്റ 20 പേര്‍ ആശുപത്രിയില്‍

    Date:

    ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. കോര്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കസേരയും ഇരുമ്ബുവടികളുമായി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമിച്ചു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ 20 പേരെ കള്ളക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി ലാത്തിവീശിയാണു പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.

    ദൈനംദിന പരിപാടികള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കോര്‍ കമ്മിറ്റിയില്‍ കയറിക്കൂടാനായിരുന്നു പ്രവര്‍ത്തകര്‍ തമമില്‍ ഏറ്റുമുട്ടിയത്. കള്ളക്കുറിച്ചി ശങ്കരാപുരത്തെ സ്വകാര്യ കല്യാണ മണ്ഡപത്തിലാണു ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ശക്തികേന്ദ്രം രൂപീകരിക്കാന്‍ യോഗം ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ് അരുളിന്റെ നേതൃത്വത്തില്‍ 500ലേറെ പേര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തേ അംഗീകരിച്ച പട്ടികയില്‍ മാറ്റം വരുത്തിയതിനെ കള്ളക്കുറിച്ചി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ ചോദ്യം ചെയ്തു.

    തര്‍ക്കത്തിനിടെ അരുളിന്റെ ഷര്‍ട്ടിന്റെ കോളറില്‍ രാമചന്ദ്രന്‍ പിടിച്ചതോടെ അടിപൊട്ടി. പിന്നെ കസേര കൊണ്ടാണ് ആളുകള്‍ ഏറ്റുമുട്ടിയത്. ചിലര്‍ ഹാളിന്റെ പുറത്തുണ്ടായിരുന്ന കമ്ബിവടി ഉപയോഗിച്ച്‌ ചോദ്യവും പറച്ചിലും തുടര്‍ന്നു. ഇതിനിടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒച്ചപ്പാടും കയ്യാങ്കളിയും അതിരുവിട്ടതോടെ സമീപവാസികള്‍ അറിയിച്ചപ്പോള്‍ ശങ്കരാപുരം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ആരും പരാതി നല്‍കാത്തതിനാല്‍ ഇതുവരെ കേസെടുത്തിട്ടില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...