ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തു.
കേരളത്തില്‍നിന്ന് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ നേതാവാണ് എം.വി. ഗോവിന്ദന്. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലാണു തീരുമാനം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദേശിച്ച പേര് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

