MORE

    ഗുജറാത്ത് തൂക്കുപാലം ദുരന്തം അറ്റകുറ്റപ്പണിയിലെ പാളിച്ചമൂലമെന്നു റിപ്പോര്‍ട്ട്

    Date:

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 134 പേര്‍ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു.

    അറ്റകുറ്റപ്പണിയില്‍ വേണ്ടത്ര ഗുണനിലവാരമില്ലായിരുന്നുവെന്നും നടത്തിപ്പില്‍ സൂക്ഷ്മത പുലര്‍ത്തിയിട്ടില്ല എന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. ഇന്നലെ ഡല്‍ഹിയില്‍ നിന്നെത്തിയ ഫൊറന്‍സിക് സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ പാലത്തില്‍നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചു. വലിയ ജനക്കൂട്ടം പാലത്തില്‍ കയറിയതും ചിലര്‍ ബോധപൂര്‍വം പാലം കുലുക്കാന്‍ ശ്രമിച്ചതുമാണ് അപകടകാരണമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

    പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

    ഗാന്ധിനഗര്‍: മോര്‍ബി ദുരന്തത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച്‌ ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നതായി ഗുജറാത്ത് രാജ്ഭവന്‍. ദുരന്തത്തിന് ഇരയായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിനുള്ള നടപടികളുള്‍പ്പെടെ യോഗം ചര്‍ച്ചചെയ്തു.

    രക്ഷാപ്രവര്‍ത്തനവും തിരച്ചില്‍ നടപടികളും വിശകലനം ചെയ്ത യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായി പാട്ടീല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഗ്‌വി, ഗുജറാത്ത് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കുപുറമേ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...