MORE

    എകെജി സെന്റര്‍ ആക്രമണത്തില്‍ ശാസ്‌ത്രീയ പരിശോധന : സിസിടിവി ദൃശ്യങ്ങള്‍ സിഡാക്കിന് കൈമാറി

    Date:

    തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന്(Centre for Development of Advanced Computing) കൈമാറി.

    പ്രതി വാഹനത്തില്‍ എത്തുന്നതിന്റെയും അക്രമണത്തിന്റെയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്‌ത്രീയ പരിശോധനയിലൂടെ വാഹന നമ്ബര്‍ ഉള്‍പ്പടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

    ആക്രമണം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച്‌ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് പോലീസിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സിസിടിവിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ അന്വേഷണ സംഘം നടത്തുന്നത്. ഇതിനോടകം പ്രദേശത്തെ അമ്ബതിലേറെ സിസിടിസികള്‍ പരിശോധിച്ചു.

    മൂന്ന് ടവറുകളിലായി ആയിരത്തിലേറെ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയാസ്‌പദമായി നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്‌തു. ആക്രമി എത്തിയത് ഡീഗോ സ്‌കൂട്ടറില്‍ ആയതിനാല്‍ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടന്നു. എന്നാല്‍, അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. എകെജി സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പോലും വാഹന നമ്ബര്‍ വ്യക്‌തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്.

    അതിനിടെ, എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്‍ഫോടക വസ്‌തുവാണെന്ന പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നിരുന്നു. സ്‍ഫോടന ശേഷി കൂട്ടുന്ന രാസ വസ്‌തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...