MORE

    ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി ജനം; ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

    Date:

    കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ വളഞ്ഞു.

    എന്നാല്‍ ജനം ഇരച്ചെത്തുംമുന്‍പെ പ്രസിഡന്റ് സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്തു. അതേസമയം, ഗോതാബായ രാജ്യം വിട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    പ്രതിപക്ഷ പാര്‍ട്ടികളുടെയും അവകാശ പ്രവര്‍ത്തകരുടെയും ബാര്‍ അസോസിയേഷന്റെയും നിയമപരമായ വെല്ലുവിളിയെത്തുടര്‍ന്ന് പൊലിസ് കര്‍ഫ്യൂ ഉത്തരവ് ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കന്‍ പതാകയേന്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വളയുകയായിരുന്നു.പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു.

    സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോതബയ രാജപക്‌സെയെ ഇന്നലെ രാത്രിതന്നെ ആര്‍മി ആസ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...