MORE

    എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം; നിശ്ചയശേഷം തെറ്റിപ്പിരിഞ്ഞു; മനംനൊന്ത് യുവതി ജീവനൊടുക്കി; യുവാവ് അറസ്റ്റില്‍

    Date:

    മലപ്പുറം: വിവാഹനിശ്ചയത്തിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശുതവരന്‍ അറസ്റ്റില്‍. മാനസിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നോര്‍ത്ത് കീഴുപറമ്ബ് കൈതമണ്ണില്‍ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

    തൃക്കളിയൂര്‍ സ്വദേശിനി മന്യ എന്ന 22-കാറി ജീവനൊടുക്കിയ സംഭവത്തിലാണ് അശ്വിനെപോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുന്‍പാണ് വീട്ടിലെ കിടപ്പുമുറിയില്‍ മന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതിനെ തുടര്‍ന്നു അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്.എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു ഇരുവരും. 2021 സെപ്റ്റംബറില്‍ ഇവരുടെ വിവാഹനിശ്ചയവും നടത്തി.

    ജോലിക്കായി വിദേശത്ത് എത്തിയ അശ്വിന്‍ പല കാരണങ്ങള്‍ പറഞ്ഞ് മന്യയുമായി ഫോണിലൂടെ തര്‍ക്കിക്കുകയും തുടര്‍ന്ന് ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വിവാഹത്തില്‍ നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തത്. വിദേശത്തുള്ള അശ്വിന്‍ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ മന്യയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും ലഭിച്ചു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രതിയെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...