ആലപ്പുഴ: മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍ . മാവേലിക്കര സ്വദേശികളായ താജ്, വിനീത് എന്നിവരാണ് മാവേലിക്കര എക്സൈസിന്‍റെ പിടിയിലായത്.
മാവേലിക്കരയില്‍ വില്‍പനയ്ക്ക് എത്തിച്ച 21 കിലോ കഞ്ചാവാണ് യുവാക്കളില്‍ നിന്ന് പിടികൂടിയത്. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണിത്. വില്‍പനയ്ക്ക് മാവേലിക്കരയില്‍ കാറില്‍ എത്തിച്ചപ്പോഴാണ് യുവാക്കള്‍ എക്സൈസിന്‍റെ പിടിയിലായത്.

