MORE

    എലിസബത്ത് രാജ്ഞി വിടവാങ്ങി; ഹാരിക്കും മക്കള്‍ക്കും ഇനി രാജകീയ പദവികള്‍ ഉപയോഗിക്കാം

    Date:

    ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അന്തരിച്ചതോടെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും മക്കളായ ആര്‍ച്ചിക്കും ലിലിബെറ്റിനും രാജകീയ പദവികള്‍ക്ക് ഉപയോഗിക്കാം.

    മക്കള്‍ക്ക് രാജകീയ പദവികള്‍ നിഷേധിച്ചുവെന്ന് മേഗന്‍ അവകാശപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് അവര്‍ക്ക് അവരുടെ രാജകീയ പദവികള്‍ സാ​ങ്കേതികമായി ലഭിക്കുന്നത്. അതുപ്രകാരം ആര്‍ച്ചി മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സര്‍ ഇപ്പോള്‍ രാജകുമാരനാണ്.

    ആര്‍ച്ചിയുടെ ഇളയ സഹോദരി ലിലിബെറ്റ് ലിലി മൗണ്ട്ബാറ്റണ്‍-വിന്‍ഡ്സര്‍, മുത്തച്ഛന്‍ ചാള്‍സിന്റെ മരണശേഷം രാജകുമാരിയാകുമെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഹാരിയുടെയും മേഗന്റെയും രാജപദവികളില്‍ മാറ്റമൊന്നും വരില്ല.

    രാജകുടുംബത്തിന് പുറത്തുനിന്നുള്ള ആളും കറുത്ത വര്‍ഗക്കാരിയുമായതിനാല്‍ തനിക്കും ഹാരിക്കും ജനിച്ച ആര്‍ച്ചിക്ക് രാജപദവി ഇല്ലാത്തതിനാല്‍ പൊലീസ് സംരക്ഷണം ലഭിക്കില്ലെന്ന് പറഞ്ഞത് ഞെട്ടലുണ്ടാക്കിയെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മേഗന്‍ യു.എസ് ബ്രോഡ്കാസ്റ്റര്‍ ആയ ഓപ്ര വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

    ചാള്‍സ് അധികാരമേറ്റാല്‍ ആര്‍ച്ചിക്ക് രാജകുമാരന്‍ എന്ന പദവി നല്‍കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായും അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാജവാഴ്ചയ്ക്കുള്ള ചാള്‍സിന്റെ ആഗ്രഹത്തിന് അനുസൃതമായി പ്രോട്ടോക്കോളുകള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. അതായത് ആര്‍ച്ചിയുടെ രാജകുമാരന്‍ പദവി എടുത്തുകളയാനാണ് സാധ്യത.

    1917ല്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവ് സ്ഥാപിച്ച നിയമം അനുസരിച്ച്‌, ഒരുഭരണാധികാരിയുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും സ്വമേധയാ രാജപദവികള്‍ ലഭിക്കാന്‍ അവകാശമുണ്ട്. ചാള്‍സിന്റെ പിന്‍ഗാമിയായെത്തുക അദ്ദേഹത്തിന്റെ മൂത്തമകനും ഹാരിയുടെ ജ്യേഷ്ഠനുമായ വില്യമാണ്. രാജ്ഞിയുടെ മരണത്തോടെ, പിന്തുടര്‍ച്ചാവകാശ നിയമം പുനഃക്രമീകരിച്ചു. ജോര്‍ജ് രാജകുമാരന്‍ (9), ഷാര്‍ലറ്റ് രാജകുമാരി (7), ലൂയിസ് രാജകുമാരന്‍ (4), ഹാരി രാജകുമാരന്‍, മാസ്റ്റര്‍ ആര്‍ച്ചി (3) എന്നിവരായിരിക്കും വില്യം രാജകുമാരന്റെ പിന്‍ഗാമികള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...