MORE

    എ.ഐ കാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസ്സില്ല; പരാതി നല്‍കേണ്ടവര്‍ക്ക് പരാതി കൊടുക്കാം : എ കെ ബാലന്‍

    Date:

    തിരുവനന്തപുരം: എ ഐ കാമറാ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി വിജയനെതിരെ ആരോപണം ഉയരുമ്ബോഴും അതില്‍ പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായില്ല. വിവാദ കമ്ബനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുമ്ബോള്‍ ന്യായീകരണങ്ങളുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ രംഗത്തെത്തി. എ.ഐ കാമറ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തെ ന്യായീകരിച്ചാണ് എ കെ ബാലന്‍ രംഗത്തെത്തിയത്.

    മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസ്സില്ലെന്നും പരാതി നല്‍കേണ്ടവര്‍ക്ക് പരാതി കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വരേണ്ടതൊക്കെ വരട്ടെ. ഓരോ ദിവസവും ഓരോന്ന് പറയിപ്പിക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഏതെങ്കിലും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞാല്‍ നടക്കില്ല.

    നിയമപരമായി പറയേണ്ടത് നിയമപരമായി പറയും. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് അഭിപ്രായം പറയുക. അദ്ദേഹത്തിന്റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തില്‍ അദ്ദേഹം അഭിപ്രായം പറയുക തെറ്റാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    മറുപടി പറഞ്ഞാല്‍ ഉടന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നും രാജിവെക്കണമെന്ന് പറയും. മറുപടി പറഞ്ഞില്ലെങ്കില്‍ നിശബ്ദനായിരിക്കുന്നത് എന്തോ ഒളിച്ചുവെക്കാനാണെന്ന് പറയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി ലോണ്‍ എടുത്ത് ചെറിയ തുക മുടക്കി വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ കുന്നംകുളത്തെ ഒരു പ്രമാണി കോടിക്കണക്ക് രൂപ ചെലവഴിട്ട പണിത വീട് സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രിയുടേതാക്കി പ്രചരിപ്പിച്ചില്ലേ.

    മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനെത്തിയ ഇ പി ജയരാജന്റെ ഭാര്യയുടെ തല മോര്‍ഫ് ചെയ്തെടുത്ത് സ്വപ്നാ സുരേഷിന്റെ തലവെച്ച്‌ പ്രചാരണം നടത്തി. അതിനോടൊന്നും മുഖ്യമന്ത്രി പ്രതികരിച്ചില്ല. എല്ലാത്തിനോടും മറുപടി പറയണമെന്ന് പറഞ്ഞാല്‍ നടക്കില്ല. നിയമപരമായി മറുപടി നല്‍കേണ്ടിടത്ത് അത് ചെയ്യുന്നുണ്ടെന്നും എകെ ബാലന്‍ കൂട്ടിചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...