കുവൈത്ത് സിറ്റി: എഷ്യകപ്പ് യോഗ്യത അവസാന മത്സരത്തില്‍ കുവൈത്ത് നേടിയത് ഉജ്ജ്വല വിജയം.
ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഉണര്‍ന്നു കളിച്ച കുവൈത്ത് സിംഗപ്പൂരിന് ഒരവസരവും നല്‍കിയില്ല.
ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂരിനെ 19.5 ഓവറില്‍ 104 റണ്‍സിലൊതുക്കിയ കുവൈത്ത് 7.5 ഓവറില്‍ അതിവേഗത്തില്‍ ലക്ഷ്യം കണ്ടു. നാലോവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഇന്ത്യയിലെ ഗുജറാത്ത് സ്വദേശിയായ യാസിന് പട്ടേലാണ് സിംഗപ്പൂരിന്റെ നടുവൊടിച്ചത്.
യാസിന് പട്ടേലാണ് കളിയിലെ താരമായതും. മലയാളി താരം മുഹമ്മദ് ഷഫീഖ് നന്നായി ബൗള്‍ ചെയ്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത് പരമാവധി റണ്‍റേറ്റില്‍ ജയിക്കാന്‍ അതിവേഗത്തില്‍ ബാറ്റുവീശി. 7.5 ഓവറില്‍ വിജയതീരത്തെത്തി. കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ച്വറി നേടിയ മലയാളി താരം എഡിസണ് ഡിസില്‍വ നേരത്തെ ബാറ്റിങ്ങിനിറങ്ങിയെങ്കിലും മൂന്ന് പന്തില്‍ ആറ് റണ്‍സ് എടുത്ത് മടങ്ങി.

