MORE

    ഒന്നാം ഘട്ട പ്രചാരണം സമാപിച്ചു: ഗുജറാത്തില്‍ നാളെ വോട്ടെടുപ്പ്

    Date:

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ 89 സീറ്റുകളിലേക്ക് ഡിസംബര്‍ 1ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ഇന്നലെ സമാപിച്ചു.

    ശേഷിക്കുന്ന 93 സീറ്റിലെ വോട്ടെടുപ്പ് ഡിസംബര്‍ 5നാണ്. ഭരണകക്ഷിയായ ബി. ജെ. പിയും പ്രതിപക്ഷ കോണ്‍ഗ്രസും വീറും വാശിയും വിവാദങ്ങളും നിറച്ച പ്രചാരണത്തിനാണ് ഇന്നലെ കലാശക്കൊട്ടായത്.തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാ‌ര്‍ഗെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് ഉപമിച്ചത് വിവാദങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായി.

    പഞ്ചായത്ത് മുതല്‍ പാലമെന്റ് വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സ്വന്തം മുഖം മനസില്‍ കണ്ട് വോട്ട് ചെയ്യാനാണ് മോദി ആവശ്യപ്പെടുന്നത്. മോദിക്ക് എത്രമുഖങ്ങളാണ്, രാവണനെ പോലെ എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഇന്നലെ ബി. ജെ.പി നേതാക്കള്‍ ഖാര്‍ഗെയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.

    2007ല്‍ സോണിയാ ഗാന്ധി മോദിയെ മരണത്തിന്റെ വ്യാപാരി എന്ന് വിമര്‍ശിച്ചതിന്റെ തുടര്‍ച്ചയാണ് ഖാര്‍ഗെയുടെ പരാമര്‍ശമെന്ന് ബി. ജെ. പി വക്താവ് സമ്ബിത് പാത്ര പറഞ്ഞു.ബി. ജെ.

    പി ദേശീയ അദ്ധ്യക്ഷന്‍ ജെ. പി നദ്ദയും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ഇന്നലെ ഭവ്നഗറിലും ഗാന്ധിധാമിലും ആദ്യഘട്ടത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തി. അതേസമയം, രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നവരുടെ പ്രചാരണത്തിന് ഇന്നലെ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്താകെ ഓളങ്ങള്‍ സൃഷ്‌ടിച്ചു.നാളെ ജനവിധി തേടുന്നവരില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗദ്‌വി ഉള്‍പ്പെടെയുള്ള പ്രമുഖരുണ്ട്. ദ്വാരക ജില്ലയിലെ ഖംബാലിയ സീറ്റിലാണ് ഗദ്‌വി മത്സരിക്കുന്നത്. മുന്‍ മന്ത്രി പര്‍ഷോത്തം സോളങ്കി, ആറ് തവണ എം. എല്‍. എ ആയ കുന്‍വര്‍ജി ഭവാലിയ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ,ഗുജറാത്ത് ആം ആദ്മി പാര്‍ട്ടി പ്രസിഡന്റ് ഗോപാല്‍ ഇതാലിയ തുടങ്ങിയവരാണ് നാളെ ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...