MORE

    ‘ഒരിഞ്ച് സ്ഥലം വിട്ടുകൊടുക്കില്ല’; അതിര്‍ത്തി തര്‍ക്കത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കി മാഹാരാഷ്ട്ര

    Date:

    മുംബൈ: കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കാനായി ഐക്യകണ്ഠേന പ്രമേയം പാസാക്കി മഹാരാഷ്ട്ര.

    മുഖ്യമന്ത്രി ഏക്നാഥ് ഷിന്റെ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കി. മഹാരാഷ്ട്രയിലെ ബെല്‍ഗാവി, കാര്‍വാര്‍, നിപാനി, ബിദര്‍ ഭാല്‍ക്കി എന്നിവയുള്‍പ്പെടെ 865 ഗ്രാമങ്ങളിലെ എല്ലാ പ്രദേശവും വിട്ടു കിട്ടുന്നതിന് വേണ്ടി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ശക്തമായ പോരാട്ടം തുടരുമെന്ന് പ്രമേയത്തില്‍ പറഞ്ഞു.

    കഴിഞ്ഞാഴ്ച കര്‍ണാടക സര്‍ക്കാരും പ്രമേയം പാസാക്കിയിരുന്നു. കര്‍ണാടകത്തിന്റെ സ്ഥലം, ജലം, ഭാഷ, കന്നഡിഗരുടെ താത്പര്യം എന്നിവയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും സംസ്ഥാനത്തിന്റെ ഒരിഞ്ച്‌ ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു പ്രമേയത്തില്‍ പറഞ്ഞത്.

    കര്‍ണാടകയിലെ ബെളഗാവിയില്‍ മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങള്‍ക്കുവേണ്ടിയാണ് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. 1960 ല്‍ മഹാരാഷ്ട്ര സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഒരിഞ്ച് പോലും സ്ഥലം വിട്ട് നല്‍കില്ലെന്നാണ് ഇരു സംസ്ഥാനങ്ങളേയും നിലപാട്. അടുത്തിടെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തര്‍ക്കങ്ങള്‍ ഇല്ലെന്നും ഭരണഘടനപരമായി തന്നെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാമെന്നാണ് ഇരു മുഖ്യമന്ത്രിമാരും സമ്മതിച്ചതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ പറഞ്ഞത്.

    അതേസമയം മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സുപ്രീം കോടത് നിലപാടാണ് ഉറ്റുനോക്കപ്പെടുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...