MORE

    ഒരു ആരോപണത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല; എസ്‌ആര്‍ഐടിയെ കൊണ്ട് പറയിച്ചു; അവര്‍ തന്നെയും ചില മാധ്യമങ്ങളെയും പേടിപ്പിക്കുകയാണ്; എസ്‌ആര്‍ഐടിയുടെ മറുപടി ദുര്‍ബലമാണ്; സര്‍ക്കാരിനും കെല്‍ട്രോണിനും ഉത്തരംമുട്ടി; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

    Date:

    എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

    എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല എന്ന നിര്‍ണായക ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. .വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ; ഒരു ആരോപണത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല.എസ്‌ആര്‍ഐടിയെ കൊണ്ട് പറയിച്ചു.അവര്‍ തന്നെയും ചില മാധ്യമങ്ങളെയും പേടിപ്പിക്കുകയാണ്. എസ്‌ആര്‍ഐടിയുടെ മറുപടി ദുര്‍ബലമാണ്.സര്‍ക്കാരിനും കെല്‍ട്രോണിനും ഉത്തരംമുട്ടി.അപ്പോള്‍ എസ്‌ആര്‍ഐടിയെ ഇറക്കി.മറുപടി പറയേണ്ടത് സര്‍ക്കരാണ്.രേഖകള്‍ വെച്ച്‌ ഏപ്രില്‍ 20 ന് ആദ്യം ആരോപണം ഉന്നയിച്ചു.ഒരു മറുപടിയും ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല പിണറായി മറുപടി പറയേണ്ടത്.രാംജിത് , സുരേന്ദ്ര ബാബു അവരെ എല്ലാം എല്ലാവര്‍ക്കും അറിയാം.കേസ് കൊടുക്കുമെന്ന എസ്‌ആര്‍ഐടി ഭീഷണി.സ്വാഗതം ചെയ്യുന്നു.കോടികളുടെ ഇടപാട് അതിലൂടെ കോടതിക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയും.കടലാസ് കമ്ബനികള്‍ക്ക് കാശ് ഉണ്ടാക്കാന്‍ ,നോക്ക് കൂലി വാങ്ങല്‍ മാത്രം ആണ് എസ്‌ആര്‍ഐടിയുടെ പണി.അല്ലാതെ ഒരു നിക്ഷേപം കേരളത്തില്‍ നടത്തുന്നില്ല.എന്ത് കൊണ്ട് മുഖ്മന്ത്രി മിണ്ടുന്നില്ല.എം വി ഗോവിന്ദന്‍ അല്ല മറുപടി പറയേണ്ടത്.എസ്‌ആര്‍ഐടി പറഞ്ഞത് ശുദ്ധ കളവാണ്.രേഖകള്‍ താന്‍ പുറത്ത് വിട്ടതാണ്.പരസ്പരം ബിസിനസ്സ് ബന്ധം ഉളളവര്‍ ഒത്തുകളിക്കുന്നത് നിയമവിരുദ്ധമാണ് . കേസ് എടുക്കാം.അങ്ങനെ ഒത്തു കളിച്ചു.അക്ഷരക്ക് യോഗ്യത ഇല്ല.അത് കൊണ്ട് തന്നെ ടെന്‍ഡര്‍ അസാധു ആകും.എസ്‌ആര്‍ഐടിക്കും യോഗ്യത ഇല്ല. പ്രസാഡിയോക്ക് എല്ലാം കിട്ടാന്‍ വേണ്ടി ടെന്‍ഡര്‍ അടക്കം രൂപപ്പെടുത്തുകയായിരുന്നു.ക്യാബിനറ്റ് രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്നു.നിയമ വിരുദ്ധ കാര്യങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു.അത് മുഖ്യമന്ത്രിയുടെ താല്പര്യമായിരുന്നു.മുഖ്യമന്ത്രിയുടെ ബന്ധുവിന് കാശു ഉണ്ടാക്കാന്‍ ഉള്ള പദ്ധതി ആണ്.അതാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...