കോഴിക്കോട് : കര്‍ണ്ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസ് തന്നെയെന്ന് കെ മുരളീധരന്. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാകുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
കര്‍ണാടകയില്‍ ബിജെപി തകര്‍ന്നടിഞ്ഞു. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാന്‍ കഴിയില്ല എന്ന് ബിജെപിക്ക് വ്യക്തമായി. ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുരളീധരന് വ്യക്തമാക്കി.

