കോട്ടയം: എന്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് ശശി തരൂര്‍. ഒരു നായര്‍ക്ക് മറ്റൊരു നായരെ കാണാന്‍ കഴിയില്ലെന്ന് മന്നം 80 വര്‍ഷങ്ങള്‍ക്കു മുന്നേ പറഞ്ഞത് താനിപ്പോള്‍ രാഷ്ട്രീയത്തില്‍ അനിഭവിക്കുന്നുവെന്ന് തരൂര്‍ പറഞ്ഞു.
മുന്‍പ് പെരുന്നയില്‍ പോയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തരൂരിന്‍്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ ഞാന്‍ തരൂരിനെ ‘ഡല്‍ഹി നായര്‍’ എന്നാണ് വിളിച്ചിരുന്നത്.ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്നും സുകുമാരനായര്‍ പറഞ്ഞു.
10 വര്‍ഷത്തിന് ശേഷമാണ് മന്നം ജയന്തി സമ്മേളനത്തിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവിനെ എന്‍എസ്‌എസ് ക്ഷണിക്കുന്നത്. സാമുദായിക സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്‍റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചത്.

