ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്‍്റെ ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ. റിജി ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി ജനുവരി 13ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു.
സര്‍ക്കാരിന്‍്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കണമെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യാഴാഴ്ച കോടതിയില്‍ ആവശ്യപ്പെടുകയും ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. വേണുഗോപാലിനെ കൂടാതെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷോങ്കറും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായി.

