MORE

    ‘ഒരു 20കാരനേപ്പോലെയാണ് മെസ്സി കളിക്കുന്നത്’; ലോകകപ്പിനോട് അടങ്ങാത്ത ആഗ്രഹമെന്ന് ബാറ്റിസ്റ്റ്യൂട്ട

    Date:

    ദോഹ: തന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ മെസ്സി മറികടക്കുന്നതില്‍ സന്തോഷവാനാണെന്ന് മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട.

    അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയ റെക്കോര്‍ഡിലാണ് ബാറ്റിസ്റ്റിയൂട്ടയെ പിന്തള്ളി മെസ്സി മുന്നിലെത്തിയത്. ലോകകപ്പ് ഗോള്‍ റെക്കോര്‍ഡിന് മറ്റാരെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് മെസ്സിക്കാണെന്നും താരം പറഞ്ഞു. മെസ്സിയും സംഘവും ഫ്രാന്‍സിനെതിരെ ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ബാറ്റിസ്റ്റിയൂട്ടയുടെ പ്രതികരണം.

    1994 മുതല്‍ 2002 വരെയുള്ള മൂന്ന് ലോകകപ്പുകളിലായി 10 ഗോളുകളാണ് ബാറ്റിസ്റ്റിയൂട്ട നേടിയത്. ഖത്തര്‍ ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഗോള്‍ നേടിയതോടെയാണ് മെസ്സി ബാറ്റിസ്റ്റ്യൂട്ടയെ മറികടന്നത്. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് ലഭിച്ച പെനാല്‍റ്റി മെസ്സി ഗോളാക്കി മാറ്റിയിരുന്നു. ഇതോടെയാണ് 11 ലോകകപ്പ് ഗോളുകള്‍ എന്ന നേട്ടത്തിന് മെസ്സി അര്‍ഹനാകുന്നത്. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്.

    ‘മെസ്സി എന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് എന്നെ വേദനിപ്പിക്കുന്നില്ല. കാരണം ആ റെക്കോര്‍ഡ് ഉള്ള സമയത്ത് ഞാന്‍ അത് ആസ്വദിച്ചിരുന്നു.’ അര്‍ജന്റൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാറ്റിസ്റ്റ്യൂട്ടയുടെ പ്രതികരണം. ‘ലിയോ ഇത് അര്‍ഹിക്കുന്നു. മറ്റാരെങ്കിലും ആ നേട്ടത്തിലേക്ക് എത്തുന്നുണ്ടെങ്കില്‍ അത് അദ്ദേഹം മാത്രമാണ്. മെസ്സി ഒരു അന്യഗ്രഹജീവിയല്ല. മറ്റാരെക്കാളും നന്നായി ഫുട്‌ബോള്‍ കളിക്കുന്ന ഒരു മനുഷ്യനാണ്. ആ മനുഷ്യന്‍ നമ്മളെക്കാള്‍ മുന്നില്‍ എത്തുകയെന്നത് സന്തോഷം മാത്രം നല്‍കുന്ന കാര്യമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഖത്തര്‍ ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍മാരില്‍ എംബാപ്പെക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സി. മികച്ച ഗോള്‍വേട്ടക്കാരനായി ടീമിനെ ഫൈനലില്‍ വരെയെത്തിച്ച മെസ്സി തന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചെന്നാണ് 53-കാരനായ ബാറ്റിസ്റ്റ്യൂട്ട പറഞ്ഞത്. ‘അവന്‍ കൂടുതല്‍ ശാന്തനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അവന്‍ ഇരുപതുവയസ്സുകാരനെ പോലെയാണ് കളിക്കുന്നത്. അവന് ലോകകപ്പ് നേടാനുള്ള അടങ്ങാത്ത ആഗ്രഹമാണുള്ളത്. ആ ആവേശമാണ് ഫുട്‌ബോളിന് വേണ്ടതും’ ബാറ്റിസ്റ്റിയൂട്ടയുടെ വാക്കുകളില്‍ മെസ്സിയോടും ടീമിനോടുമുള്ള വിശ്വാസവും പ്രതീക്ഷയും നിറഞ്ഞു നില്‍ക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...