ലോകത്ത് എവിടെയാണെങ്കിലും ആരെങ്കിലും സ്മാര്‍ട്ട്ഫോണുകളെക്കുറിച്ച് ചിന്തിച്ചാല്‍ ആദ്യം മനസില്‍ തെളിയുക iPhone എന്ന് ആയിരിക്കും.
ഇതൊരു പുതുമയുള്ള കാര്യമോ അതിശയോക്തിയോ അല്ല. ലോകത്തെ മറ്റെല്ലാ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. കിടിലന്‍ ഫീച്ചറുകളും ഗുണനിലവാരവുമുള്ള പ്രീമിയം ഫോണുകള്‍ പുറത്തിറക്കിയാലും ഐഫോണുകളുമായി താരതമ്യം ചെയ്ത് താഴ്ത്തിക്കെട്ടുന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് തങ്ങള്‍ തെളിച്ച വഴിയേ പോകുന്നില്ലെങ്കില്‍ ഇനി ആപ്പിള്‍ വരച്ച വഴിയേ പോകാമെന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ആയ ലെയീക്കോ (LeEco) തീരുമാനിച്ചത്.
ഐഫോണ്‍
എല്ലാവര്‍ക്കും വേണ്ടത് ഐഫോണ്‍ ആണെങ്കില്‍ പിന്നെ കാര്യങ്ങള്‍ അങ്ങനെ തന്നെയാവട്ടെ എന്ന നിലപാടില്‍ ലെയീക്കോ പുറത്തിറക്കിയ പുതിയ സ്മാര്‍ട്ട്ഫോണ്‍ ആണ് ലെയീക്കോ എസ്1 പ്രോ. കെട്ടിലും മട്ടിലുമെല്ലാം ഐഫോണ്‍ 14 പ്രോയുടെ അതേ രൂപം… അതേ ഭാവം. അതും തുശ്ചമായ വിലയില്‍. ഇതാദ്യമായല്ല ആന്‍ഡ്രോയിഡ് കമ്ബനികള്‍ ആപ്പിള്‍ ഐഫോണുകളുടെ ഡിസൈനും യൂസര്‍ ഇന്റര്‍ഫേസുമൊക്കെ കോപ്പിയടിക്കുന്നത്. 3.5 mm ജാക്കുകള്‍ ഒഴിവാക്കുന്നതും ഫ്ലാറ്റ് ഡിസൈനുമൊക്കെ ഐഫോണുകളില്‍ നിന്നാണ് ആന്‍ഡ്രോയിഡിലേക്ക് വന്നത്.

