MORE

    സമ്ബദ് വ്യവസ്ഥയിലെ അസ്ഥിരത; ഇന്ത്യയിലും പിരിച്ചുവിടല്‍ ആരംഭിച്ച്‌ ആമസോണ്‍

    Date:

    ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.

    ആമസോണ്‍ ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്ബളം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ആമസോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

    ഏകദേശം 18,000 ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിടുന്നത്. ഇന്ത്യയിലെ ആമസോണിന്‍റെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനത്തെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം. ആഗോള തലത്തില്‍ താല്‍ക്കാലിക ജീവനക്കാരെ കൂടാതെ 15.4 ലക്ഷം ജീവനക്കാരാണ് കമ്ബനിക്കുള്ളത്.

    കോവിഡ് കാലത്ത് പോലും ആമസോണ്‍ വലിയ തോതില്‍ നിയമനം നടത്തിയിരുന്നു. സമ്ബദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചത്. പിരിച്ചുവിടല്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാണെന്ന് കമ്ബനിയുടെ നേതൃത്വം മനസ്സിലാക്കുന്നുവെന്നും അതിനാല്‍ തീരുമാനത്തെ വിലകുറച്ച്‌ കാണുന്നില്ലെന്നും ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...