ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് താപയുടെ സൈനിംഗ് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വലിയ ട്രാൻസ്ഫര് തുകയും ഒപ്പം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ വേതന പാക്കേജുമാണ് താപയ്ക്ക് മോഹൻ ബഗാനില് ലഭിക്കുക. ഒരോ വര്ഷവും 3 കോടിയോളം സാലറിയായി താരത്തിന് ബഗാൻ നല്കും. 3 കോടി ട്രാൻസ്ഫര് തുകയായി മോഹൻ ബഗാൻ ചെന്നൈയിന് നല്കും. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

