ഇംഗ്ലണ്ട് സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നിനെ ക്ലബ്ബില്‍ എത്തിക്കാൻ ഊര്‍ജ്ജിത ശ്രമവുമായി പിഎസ്‌ജി. കെയ്നിന്റെ പ്രതിനിധികളുമായി പിഎസ്‌ജി ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് പ്രമുഖ ഇറ്റാലിയൻ ജേര്‍ണലിസ്റ്റായ മാറ്റിയോ മൊറെറ്റൊ പറയുന്നത്.
ഇരു വിഭാഗങ്ങളും തമ്മില്‍ ആശയ വിനിമയം തുടങ്ങിയെങ്കിലും ട്രാൻസ്ഫര്‍ സംബന്ധിച്ച് നിര്‍ണായക വഴിത്തിരിവൊന്നും ഉണ്ടായിട്ടില്ല.
അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിട്ട സാഹചര്യത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന മികച്ചൊരു ഫോര്‍വേഡിനെയാണ് പകരം പിഎസ്‌ജി അന്വേഷിക്കുന്നത്. മികച്ച ഗോള്‍ സ്‌കോറര്‍ ആയ ഹാരി കെയ്ൻ ക്ലബ്ബില്‍ എത്തുന്നത് എല്ലാ അര്‍ത്ഥത്തിലും ടീമിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പിഎസ്ജി.
ഹാരി കെയ്നെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും താല്‍പ്പര്യം ഉണ്ടെങ്കിലും ഡീല്‍ സംബന്ധിച്ച് യാതൊരു നീക്കുപോക്കും ഇതുവരെ നടന്നിട്ടില്ല. കെയ്നിന് വേണ്ടി ഇപ്പോള്‍ പിഎസ്‌ജി സജീവമായി രംഗത്തെത്തിയത് ടെൻ ഹാഗിന്റെ ടീമിന് തിരിച്ചടിയാണ്. അത് മാത്രമല്ല, കെയ്നിനെ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ എതിരാളികളായ യുണൈറ്റഡിന് വില്‍ക്കാൻ ടോട്ടൻഹാം തയ്യാറാകില്ലെന്നാണ് സൂചന.
കഴിഞ്ഞ സീസണില്‍ സ്പര്‍സിനായി മികച്ച പ്രകടനമാണ് ഹാരി കെയ്ൻ കാഴ്ചവെച്ചത്. സീസണില്‍ ആകെ 32 ഗോളുകളും പ്രീമിയര്‍ ലീഗില്‍ മാത്രം 30 ഗോളുകളുമാണ് ഹാരി കെയ്നിന്റെ സംഭാവന. അടുത്ത മാസം 30 തികയുന്ന ഇംഗ്ലണ്ട് നായകന് കരിയറില്‍ ഇതുവരെ ഒരു കിരീടവും നേടാൻ സാധിച്ചിട്ടില്ല. ഇക്കാരണത്താല്‍ ടോട്ടൻഹാം വിട്ട് ഏതെങ്കിലും വമ്ബൻ ക്ലബ്ബിലേക്ക് ചേക്കേറണമെന്ന ആഗ്രഹം ഹാരി കെയ്നിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്പര്‍സുമായി താരത്തിന് ഒരു വര്‍ഷത്തെ കരാര്‍ കൂടിയാണ് ബാക്കിയുള്ളത്.

