ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിമാന സര്‍വീസുകള്‍ അനിശ്ചിതത്തില്‍. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നു മാത്രം നൂറോളം വിമാനങ്ങള്‍ വൈകി.
ചില വിമാനങ്ങള്‍ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
പുതുവത്സരാഘോഷങ്ങളുടെയും ക്രിസ്മസ് അവധിദിനങ്ങളുടെയും പശ്ചാത്തലത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമെയാണ് മൂടല്‍മഞ്ഞ് കാരണം വിമാനങ്ങള്‍ വൈകുന്നത്. ഇതു മൂലം യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടും സൃഷ്ടിച്ചു.
മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറയുന്നതും ചില വിമാനകമ്ബനികള്‍ സി.എ.ടി. മൂന്ന് വിഭാഗത്തിലെ ജീവനക്കാരെ വിന്യസിക്കാത്തതുമാണ് സര്‍വീസുകള്‍ നിശ്ചലമാകാന്‍ കാരണം. കാഴ്ച വൈകല്യമുള്ളപ്പോള്‍ പോലും വിമാനങ്ങള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് സി.എ.ടി.

