MORE

    കരുവന്നൂര്‍ ബാങ്ക് കേസിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ്

    Date:

    തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ പ്രതികളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.
    സെക്രട്ടറിയായിരുന്ന സുനില്‍കുമാര്‍, ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവരുടെ വീടുകളില്‍ ഒരേസമയം രാവിലെ എട്ടോടെയാണ് റെയ്ഡ് തുടങ്ങിയത്‌.

    മുന്നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇതുവരെ ഇ.ഡി അന്വേഷണം നടത്താത്തത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. അടുത്ത ദിവസം ഹൈകോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം. 75 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

    ഒരേസമയം പ്രതികളുടെ വീട്ടിലും ബാങ്കിലും പരിശോധന നടത്തുന്നുണ്ട്. ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ വീട്ടിലും മറ്റ് പ്രതികളുടെയും വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ട്. കോടികള്‍ തട്ടിയെടുത്ത പ്രതികള്‍ മൂന്നാറില്‍ അടക്കം വന്‍ ഇടപാടുകള്‍ നടത്തിയിരുന്നതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു.

    സംസ്ഥാന സഹകരണ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പായാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിനെ കാണുന്നത്. ചികിത്സക്ക് പണമില്ലാതെ നിക്ഷേപക മരിക്കാനിടയായതോടെയാണ് കരുവന്നൂര്‍ കേസ് വീണ്ടും സജീവമായത്. 350 കോടിയുടെ ക്രമക്കേടാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...