MORE

    വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടു എന്നാവര്‍ത്തിച്ച് ഗവര്‍ണര്‍

    Date:

    ഡല്‍ഹി: ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പിടു എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമ സഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അത് സഭയില്‍ വച്ചില്ല. ഇതൊക്കെ പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി .

    താന്‍ ആരുടേയും നിയന്ത്രണത്തിലല്ല. തനിക്കെതിരെ വിമര്‍ശനമാകാം. എന്നാല്‍ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്നലെ അസാാധുവായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ കണ്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ദില്ലിയില്‍ നിന്ന് നാളെ കേരളത്തിലെത്തുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരില്‍ കണ്ടേക്കാനും സാധ്യതയുണ്ട്.

    സി പി എമ്മും സര്‍ക്കാരും ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം നടത്തവേ ഇന്ന് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സി പി ഐ മുഖപത്രമായ ജനയുഗം രംഗത്തെത്തി. ഗവര്‍ണര്‍ പദവി പാഴാണെന്നായിരുന്നു മുഖ്യ വിമര്‍ശനം .

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...