MORE

    കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശ് പിടിക്കും; ഭരണം പിടിക്കാന്‍ തന്ത്രം പറഞ്ഞ് കോണ്‍ഗ്രസ്

    Date:

    ഭോപ്പാല്‍: 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം സ്വന്തമാക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്.

    15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ച്‌, 114 സീറ്റുകളോടെയായിരുന്നു കോണ്‍ഗ്രസ് വിജയം. എന്നാല്‍ 2020 ല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ‘ഓപ്പറേഷൻ കമല’യിലൂടെ ബി ജെ പി അധികാരത്തില്‍ നിന്നും താഴെയിറക്കി. കമല്‍നാഥും യുവ നേതാവുമായ ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി ആയുധമാക്കിയായിരുന്നു ബിജെപിയുടെ ഈ അട്ടിമറി. സിന്ധ്യയ്ക്കൊപ്പം 26 ഓളം എംഎല്‍എമാരെയായിരുന്നു ബി ജെ പി അന്ന് മറുകണ്ടം ചാടിച്ചത്.

    ഇക്കുറി ഏത് വിധേനയും അധികാരം തിരിച്ച്‌ പിടിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കര്‍ണാടകയില്‍ നേടിയ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഭരണം തിരിച്ച്‌ പിടിക്കാനുള്ള തന്ത്രങ്ങളും കോണ്‍ഗ്രസ് ആവിഷ്കരിച്ച്‌ കഴിഞ്ഞു.

    കര്‍ണാടകയില്‍ ഒരു പ്രത്യേക നേതാവിനേയും ഉയര്‍ത്തിക്കാട്ടാതെയായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സമാന രീതിയില്‍ തന്നെ ഇത്തവണ മധ്യപ്രദേശിലും ഏതെങ്കിലും നേതാവിനെ മുന്നില്‍ നിര്‍ത്തിയായിരിക്കില്ല തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ‘ഏതെങ്കിലും മുഖങ്ങളല്ല, ജനങ്ങളുടെ പ്രശ്നങ്ങളാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുക’, പത്രസമ്മേളനത്തില്‍ പവൻ ഖേര പറഞ്ഞു.

    ‘മധ്യപ്രദേശിലെ അടുത്ത ഭരണം കളവ് നടത്തുന്നവരുടെ സര്‍ക്കാരായിരിക്കില്ല. തിരഞ്ഞെടുപ്പ് വിജയിച്ച്‌ ഞങ്ങള്‍ അധികാരത്തില്‍ എത്തുക തന്നെ ചെയ്യും. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ മുൻനിര്‍ത്തിയായിരിക്കും മത്സരിക്കുക. ഏതെങ്കിലും നേതാവിനെ മുന്നില്‍ നിര്‍ത്തി മത്സരിക്കണമെന്നത് മാധ്യമങ്ങള്‍ക്ക് എന്തിനാണ് നിര്‍ബന്ധം’, മാധ്യമങ്ങളുടെ ചോദ്യത്തിന് പവൻ ഖേര പറഞ്ഞു.

    ‘രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ വെച്ച്‌ അദ്ദേഹത്തോട് ഇവിടുത്തെ ജനങ്ങള്‍ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. വിലപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, സ്ത്രീ സുരക്ഷ ഇങ്ങനെ നിരവധി കാര്യങ്ങള്‍. ഇതെല്ലാം ജനങ്ങളാണ് പരാതിപ്പെട്ടത്, അല്ലാതെ കോണ്‍ഗ്രസ് അല്ല’ , അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...