MORE

    മണ്ടന്‍ തീരുമാനം ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും പിന്‍വലിച്ചു; 2000 ഉപയോഗിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം – പി. ചിദംബരം

    Date:

    ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് മാറ്റിക്കിട്ടാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയതിനു പിന്നാലെ ആരാണ് 2000 രൂപയുടെ നോട്ട് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് പി.

    ചിദംബരം രംഗത്ത്.

    കള്ളപ്പണം കണ്ടത്താന്‍ സഹായിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ എങ്ങനെയാണ് പിന്‍വലിക്കുന്നത്? സാധാരണ ജനങ്ങളുടെ പക്കല്‍ 2000 രൂപയുടെ നോട്ടുകളില്ല. 2016ല അവ പുറത്തിറക്കിയതിനു പിന്നാലെ തന്നെ അവരത് ഉപേക്ഷിച്ചിട്ടുണ്ട്. ദൈനംദിന ചെലവുകള്‍ക്ക് അത് ഉപയോഗിക്കാന്‍ സാധ്യമല്ല. അതിനാല്‍ ആരാണ് 2000 രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും? നിങ്ങള്‍ക്കറിയാം. – ചിദംബരം ട്വീറ്റ് ചെയ്തു.

    ഒരു തിരിച്ചറിയല്‍ കാര്‍ഡും ആവശ്യമില്ലെങ്കില്‍, ഒരു അപേക്ഷകളും പൂരിപ്പിക്കേണ്ടതില്ലെങ്കില്‍, കള്ളപ്പണം കൈവശമുള്ള ആര്‍ക്കും നീരീക്ഷിക്കപ്പെടാതെ തന്നെ പണം മാറ്റിയെടുക്കാനാകും. അതിനാല്‍ അവര്‍ക്കും സന്തോഷം.

    കള്ളപ്പണം കണ്ടെത്താനാണ് നോട്ട് പിന്‍വലിക്കലെന്ന സര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടിയാണിത്. 2016 ലെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ നടപടിയായിരുന്നു 2000 രൂപയുടെ നോട്ട് ഇറക്കുക എന്നത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ആ മണ്ടന്‍ തീരുമാനം പിന്‍വലിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. – ചിദംബരം വ്യക്തമാക്കി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...