MORE

    കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന്‌ തുടക്കം

    Date:

    ഹൗറ

    മണ്ണില്‍ പടവെട്ടുന്നവരുടെ ഏറ്റവും വലിയ വിപ്ലവ ജനകീയ പ്രസ്ഥാനമായ കര്‍ഷക തൊഴിലാളി യൂണിയന്‍ പത്താം അഖിലേന്ത്യ സമ്മേളനത്തിന് ഹൗറയില്‍ ബുധനാഴ്ച തുടക്കമാകും.

    തേഭാഗാ പ്രക്ഷോഭം, ഭക്ഷ്യപ്രക്ഷോഭം എന്നിവയുടെ ഭാഗമായി വലിയ പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളും ഉണ്ടായ ഹൗറ ജില്ലയിലെ മാഷില, ഹന്‍താല്‍, ജഗത്വല്ലഭപുര്‍, ശന്തോഷ്പുര്‍, അംതാ, ബഹനാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ദീപശിഖാറാലിയെ നേതാക്കള്‍ സ്വീകരിക്കും.

    ഹൗറയിലെ സരത് സദനാണ് പ്രതിനിധി സമ്മേളനവേദി. ജ്യോതി ബസുവിന്റെ പേരാണ് സമ്മേളന നഗറിന് നല്‍കിയിട്ടുള്ളത്. അഖിലേന്ത്യ പ്രസിഡന്റ് എ വിജയരാഘവന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിനേഴ് സംസ്ഥാനത്തുനിന്ന് 780 പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ വര്‍ഗ– -ബഹുജന സംഘടന നേതാക്കള്‍ അഭിവാദ്യം അര്‍പ്പിക്കും. കതംത്തല വിജയ് നന്ദ പാര്‍ക്കില്‍ പതിനേഴിന് പൊതു സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സംസാരിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...