MORE

    കറന്‍സിയില്‍ ഗാന്ധിജിക്ക് പകരം സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നല്‍കണമെന്ന് ഹിന്ദുമഹാസഭ

    Date:

    ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഗാന്ധിക്ക് പകരം സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നല്‍കണമെന്ന ആവശ്യവുമായി അഖില്‍ ഭാരത് ഹിന്ദു മഹാസഭ.

    വെള്ളിയാഴ്ചയാണ് ഇത്തരമൊരു ആവശ്യവുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയത്.

    സുഭാഷ് ചന്ദ്രബോസിന്റെ സംഭാവനകള്‍ ഗാന്ധിക്ക് ഒപ്പം നില്‍ക്കുന്നതാണ് ഹിന്ദുമഹാസഭ വ്യക്തമാക്കി. അതിനാല്‍ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.നേരത്തെ ദുര്‍ഗാപൂജയോട് അനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ ഗാന്ധിയോട് സാമ്യമുള്ള മഹിഷാസുരന്റെ ചിത്രം സ്ഥാപിച്ചും ഹിന്ദുമഹാസഭ വിവാദത്തിലായിരുന്നു.

    മഹാത്മ ഗാന്ധിയേക്കാളും കുറവല്ല നേതാജിയുടെ സ്വാതന്ത്രസമരത്തിലെ സംഭവനകള്‍. നേതാജിക്ക് ബഹുമാനം നല്‍കാനുള്ള ഏറ്റവും നല്ലമാര്‍ഗം അദ്ദേഹത്തിന്റെ ചിത്രം കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തുക എന്നതാണെന്ന് അഖില ഹിന്ദുമഹാസഭ വര്‍ക്കിങ് പ്രസിഡന്റ് ചന്ദാര്‍ചുര്‍ ഗോസ്വാമി പറഞ്ഞു. അടുത്ത വര്‍ഷം ഹിന്ദുമഹാസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    മഹിഷാസുരന്റെ പ്രതിമക്ക് ഗാന്ധിയുടെ രൂപം വന്നത് യാഥൃശ്ചികം മാത്രമാണ്. ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിക്കാന്‍ തങ്ങള്‍ക്ക് യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വെള്ളമുണ്ടും വട്ടക്കണ്ണടയും ധരിച്ച ഗാന്ധിയോട് സാമ്യമുള്ള പ്രതിമയാണ് മഹിഷാസുരന്റേതായി ഹിന്ദുമഹാസഭ അവതരിപ്പിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...