ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ 2023 ല്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് കര്‍ണാടക.
ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്ത് ഇക്കുറി അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തന്നെ പാര്‍ട്ടി തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്.
വിജയ സാധ്യത, പരിചയ സമ്ബത്ത്, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത, ജനപ്രീതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക.
അപേക്ഷകള്‍ സ്വീകരിച്ചിരുന്നു
സ്ഥാനാര്‍ത്ഥികളാകാന്‍ താത്പര്യമുള്ളവരില്‍ നിന്നും പാര്‍ട്ടി നേതൃത്വം അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. ഇത് പരിശോധിച്ച് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി പ്രത്യേക കമ്മിറ്റികളേയും കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.ബെംഗളൂരു സിറ്റി സെന്‍ട്രലിലെ അപേക്ഷകള്‍ പരിശോധിച്ച് സ്ഥാനാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന സമിതിയുടെ ചുമതല മുന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്വയ്ക്കാണ്. കോലാറില്‍ മുന്‍ മുഖ്യമന്ത്രി എം വീരപ്പമൊയ്ലിയ്ക്കും തുംകൂറില്‍ മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയ്ക്കുമാണ് ചുമതല.

