ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന്, ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചോര്‍ന്നതിനെ തുടര്‍ന്ന് വിവാദത്തില്‍.
പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാകിസ്ഥാന് മാധ്യമപ്രവര്ത്തകന് സയ്യിദ് അലി ഹൈദര്‍ യുട്യൂബില്‍ പങ്കുവെച്ച ഓഡിയോ ക്ലിപ്പുകള്‍ രാജ്യത്ത് വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഓഡിയോ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷമാദ്യം ഇമ്രാന് ഖാന് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ പുറത്തുവന്നവയില്‍ ഏറ്റവും ഒടുവിലത്തേതാണ് വൈറലായ ഈ ഓഡിയോ ക്ലിപ്പുകള്‍. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണമാണ് ഓഡിയോയിലുള്ളത്. ക്ലിപ്പില്‍, ഇയാള്‍ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതും കേള്‍ക്കാം.
എന്നാല്‍ ഓഡിയോ ക്ലിപ്പുകള്‍ വ്യാജമാണെന്ന് ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) വൃത്തങ്ങള്‍ പറഞ്ഞു. ഇമ്രാന് ഖാനെ ലക്ഷ്യമിട്ട് വ്യാജ വീഡിയോകളും ഓഡിയോകളും സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. വ്യാജ ഓഡിയോകളും വീഡിയോകളും സൃഷ്ടിച്ചല്ലാതെ രാഷ്ട്രീയമായി എങ്ങനെ എതിര്‍ക്കണമെന്ന് എതിരാളികള്‍ക്ക് അറിയില്ലെന്നും പിടിഐ നേതാവ് അര്‍സ്ലാന്‍ ഖാലിദ് പറഞ്ഞു.

