MORE

    ഭൂകമ്ബ സഹായത്തിലും തനിനിറം കാട്ടി പാക്കിസ്ഥാന്‍; അവശ്യവസ്തുക്കള്‍ എന്ന പേരില്‍ തുര്‍ക്കിയില്‍ എത്തിച്ചത് പ്രളയ സമയത്ത് പാക്കിസ്ഥാനെ സഹായിക്കാന്‍ നല്‍കിയ സാധനങ്ങള്‍; ആരോപണവുമായി പാക് മാധ്യമ പ്രവര്‍ത്തകന്‍

    Date:

    ഇസ്ലാമാബാദ്: ഭൂകമ്ബത്തില്‍ തകര്‍ന്ന തുര്‍ക്കിക്ക് സഹായം എത്തിച്ചു നല്‍കിയതിലും തനിനിറം കാട്ടി പാക്കിസ്ഥാന്‍. കഴിഞ്ഞവര്‍ഷം ഉണ്ടായ പ്രളയത്തില്‍ പാക്കിസ്ഥാനെ സഹായിക്കാനായി തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെയാണ് പാക്കിസ്ഥാന്‍ തിരിച്ചു തുര്‍ക്കിയിലേക്ക് കയറ്റി വിട്ടതെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് മസൂദ് ആരോപിച്ചു. തുര്‍ക്കിയിലെ ദുരിതബാധിതരോട് പോലും പാക്കിസ്ഥാന്‍ കാണിച്ച നെറികേടാണ് ഷാഹിദ് മസൂദ് തുറന്നുകാട്ടിയത്.

    സേനയുടെ സി 130 വിമാനങ്ങളില്‍ തുര്‍ക്കിയിലേക്ക് പാക്കിസ്ഥാന്‍ അടിയന്തര സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ ഈ സാധനങ്ങള്‍ എല്ലാം തുര്‍ക്കി പാക്കിസ്ഥാന് നല്‍കിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ തുര്‍ക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു വരികയാണെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴാണ് പുതിയ ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തുവന്നത്.

    കഴിഞ്ഞദിവസം ഷെഹബാസ് ഷെരീഫ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. അങ്കാറയിലെത്തിയ ഷെഹബാസ്, ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് പിന്നാലെയാണ്, പാക്കിസ്ഥാന്റെ നയതന്ത്ര മേഖലയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.

    2022-ല്‍ പാക്കിസ്ഥാനില്‍ പ്രളയം ഉണ്ടായപ്പോള്‍ തുര്‍ക്കി നല്‍കിയ അവശ്യ വസ്തുക്കളാണ് തിരിച്ച്‌ ഭുകമ്ബ ബാധിതര്‍ക്കായി പാക് സര്‍ക്കാര്‍ അടിയന്തര സഹായം എന്നപേരില്‍ അയച്ച്‌ നല്‍കിയത്. അന്ന് കൃത്യമായി വിതരണം ചെയ്യാതെ ഗോഡൗണുകളില്‍ കെട്ടികിടന്ന വസ്തുക്കള്‍ മനോഹരമായി പാക്കറ്റുകളിലാക്കിയാണ് തുര്‍ക്കിയിലേക്ക് അയച്ചത്. ഭക്ഷ്യ വസ്തുക്കള്‍ അടക്കം ഇതില്‍ ഉള്‍പ്പെടും.

    പാക്കിസ്ഥാന്റെ സി-130 വിമാനത്തിലാണ് അവശ്യ വസ്തുക്കള്‍ എന്ന പേരില്‍ പഴകിയ വസ്തുക്കള്‍ തുര്‍ക്കിയിലെ അങ്കാറ വിമാനത്താവളത്തില്‍ എത്തിച്ചത്. ഉപയോഗ ശൂന്യമായ വസ്തുക്കളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി സര്‍ക്കാര്‍ ഇവ പാക്കിസ്ഥാനിലേക്ക് തന്നെ തിരികെ എത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുന്‍കൈ എടുത്താണ് തുര്‍ക്കിയിലേക്ക് അവശ്യ വസ്തുക്കള്‍ എന്ന പേരില്‍ പഴകിയ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നാണ് സര്‍ക്കാരിനെതിരെ ഉയരുന്ന ആക്ഷേപം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...