MORE

    കുടിവെള്ളമടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും മുടങ്ങും, കാലാവധി ഇനി രണ്ട് ദിവസം മാത്രം, അപേക്ഷ നല്‍കാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍

    Date:

    തിരുവനന്തപുരം: 2040 വരെയുള്ള നഗരത്തിലെ കരട് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയതില്‍ പാളിച്ചയെന്ന് ആക്ഷേപം.

    കൃത്യമായ ചര്‍ച്ചയും ഗ്രൗണ്ട് സര്‍വേയും പോലും നടക്കാതെയാണ് കരട് മാസ്റ്റര്‍ പ്ളാനിന് രൂപം കൊടുത്തിരിക്കുന്നത്. 2014 മുതല്‍ ആരംഭിച്ച പുതിയ മാസ്റ്റപ്ളാന്‍ തയ്യാറാക്കല്‍ പല ഘട്ടങ്ങളിലും മുടങ്ങിയിരുന്നു. കൃത്യമായ സര്‍വേ നടത്തിയിരുന്നില്ലെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

    ഇത്തവണത്തെ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കല്‍ നടന്നത് തന്നെ കഴിഞ്ഞ ആറ് മാസം കൊണ്ടാണ്.കൊവിഡും മറ്റും സാങ്കേതിക തടസങ്ങളും കാരണം നിലവിലുള്ള ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് മാസ്റ്റ‌ര്‍ പ്ളാന്‍ തയ്യാറാക്കിയത്.അതു കൊണ്ട് തന്നെ അപാകതകള്‍ കൂടുതല്‍ നിലനില്‍ക്കുന്നതായാണ് ആക്ഷേപം. നഗരത്തിലെ മാസ്റ്റര്‍പ്ളാനിന്റെ കരട് അംഗീകരിക്കുന്നതിന് മുന്‍പ് നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ഇതിനെ പറ്റി ധാരണ ലഭിക്കണം.എന്നാല്‍ കത്യമായി ക്ളാസുകളോ ഇടപെടലുകളോ ടൗണ്‍ പ്ളാനിംഗ് വിഭാഗത്തില്‍ നിന്ന് ലഭിക്കാത്തതിനാല്‍ മുക്കാല്‍ ശതമാനത്തോളം കൗണ്‍സിലര്‍മാര്‍ക്കും മാസ്റ്റര്‍പ്ളാനിനെ കുറിച്ച്‌ കൃത്യമായ ധാരണയില്ല.

    കഴിഞ്ഞ ശനിയാഴ്ച നഗരസഭയില്‍ മാസ്റ്റര്‍ പ്ളാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ടൗണ്‍ പ്ളാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ചെയര്‍പേഴ്സണ്‍, കൗണ്‍സിലര്‍മാര്‍ക്ക് കൃത്യമായ വിവരം നല്‍കാത്ത് ബഹളത്തില്‍ കലാശിച്ചിരുന്നു.തുടര്‍ന്ന് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും വേണ്ടി മാസ്റ്റര്‍പ്ളാന്‍ അവതരിപ്പിക്കാന്‍ ചേര്‍ന്ന യോഗവും വിവരങ്ങള്‍ ലഭ്യമാക്കാത്തത് മൂലം പിരിഞ്ഞു

    മാസ്റ്റര്‍പ്ളാന്‍ പാസായില്ലെങ്കിലും പാസായാലും നഷ്ടം

    ഇന്നത്തെ നഗരസഭ കൗണ്‍സിലില്‍ മാസ്റ്രര്‍ പ്ളാന്‍ പാസായില്ലെങ്കില്‍ നഗരത്തിന് തന്നെ അത് വലിയ നഷ്ടമാകും. എന്നാല്‍ പാസായാല്‍ അതിനേക്കാള്‍ വലിയ നഷ്ടമാകും. എല്ലാ വീട്ടിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന ‘അമൃതം 2″ കേന്ദ്ര പദ്ധതി നഗരത്തില്‍ നടപ്പാക്കണമെങ്കില്‍ അതിന് മാസ്റ്റപ്ളാന്‍ നിലവില്‍ വേണം.മാസ്റ്റര്‍ പ്ളാന്‍ അംഗീകരിച്ച്‌ സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ട തീയതി രണ്ട് ദിവസത്തിനുള്ളില്‍ കഴിയും.അതിന് മുന്‍പേ ഭരമസമിതി പാസാക്കിയില്ലെങ്കില്‍ ഇതുള്‍പ്പടെയുള്ള പല കേന്ദ്ര പദ്ധതികളും നഗരത്തില്‍ ലഭിക്കുന്നത് മുടങ്ങും.അപാകതകള്‍ നിറ‌ഞ്ഞ മാസ്റ്റര്‍ പ്ളാന്‍ പാസായാല്‍ അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ നഗരത്തിലുടലെടുക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...