MORE

    പെന്‍ഷന്‍ പ്രായ വര്‍ധന യുവാക്കളോടുള്ള ചതിയെന്ന് വി.ഡി.സതീശന്‍

    Date:

    കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം കൂട്ടിയത് സര്‍ക്കാര്‍ സര്‍വീസുകളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന്‍റെ തുടക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

    തൊഴിലില്ലായ്മ അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രതിപക്ഷവുമായോ യുവജന സംഘടനകളുമായോ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനം യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

    പെന്‍ഷന്‍ പ്രായ വര്‍ധനവിനെതിരെ ശക്തമായ നിലപാടെടുത്ത സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്? പെന്‍ഷന്‍ പ്രായം 55 വയസ്സില്‍ നിന്ന് 56 ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ തെരുവിലിറങ്ങിയവര്‍ ഇപ്പോള്‍ ഒറ്റയടിക്ക് അത് 60 ആക്കി ഉയര്‍ത്തി. യുവജനങ്ങളുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ യുവാക്കളെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് യുവജന സംഘടനകള്‍ പ്രതിഷേധിക്കുമെന്നും സതീശന്‍ പറഞ്ഞു.

    സി.പി.എം തങ്ങളുടെ യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ അണികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. തൃശൂരിലെ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി പൊലീസിന്‍റെ സാന്നിധ്യത്തിലാണ് പ്രിന്‍സിപ്പലിന്‍റെ കാല്‍മുട്ട് ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എസ്.ഐയുടെയും പൊലീസുകാരന്‍റെയും മുന്നില്‍ വച്ച്‌ ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്? കോഴിക്കോട് വിമുക്തഭടന്‍റെ വാരിയെല്ല് ഡി.വൈ.എഫ്.ഐ നേതാവ് ചവിട്ടി ഓടിച്ചു. എറണാകുളത്ത് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരന്‍റെ കൈയ്യൊടിച്ചു. ഇവരൊക്കെ എല്ല് വിദഗ്ദ്ധരാണോ? പാര്‍ട്ടി പ്രവര്‍ത്തകര്‍ അധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും നേരെ കുതിര കയറുമ്ബോള്‍ നടപടി സ്വീകരിക്കാതെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...