കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ പരിക്കേറ്റ നേതാക്കള്‍ക്കെതിരെയും കേസെടുത്തു.
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്, രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം ശരവണന് എന്നിവര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ശരവണന് കേസെടുത്തതോടെ ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു.

