MORE

    കുരുക്കിയത് കപ്പി.! ട്രാന്‍സ്ഫോമര്‍ അഴിച്ച്‌ അലുമിനിയം കോയില്‍ മോഷ്ടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

    Date:

    ഇടുക്കി: കെഎസ്‌ഇബി മുരിക്കാശേരി സെക്‌ഷന്‍ ഓഫിസിനു കീഴില്‍ ദൈവം മേട്ടില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോമര്‍ അഴിച്ച്‌ അലുമിനിയം കോയില്‍ മോഷ്ടിച്ചു കടത്തിയ സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

    വാത്തിക്കുടി കൊന്നയ്ക്കാമാലി ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തില്‍ സെബിന്‍ (30), കാരികുന്നേല്‍ തോമസ് (49), മറ്റപ്പിള്ളിയില്‍ ബിനു (30) എന്നിവരെയാണ് മുരിക്കാശേരി ഇന്‍സ്പെക്ടര്‍ എന്‍.എസ്.റോയി, അഡിഷനല്‍ ഇന്‍സ്പെക്ടര്‍ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

    അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മോഷണത്തിനു ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ച കപ്പിയാണ് കേസിനു വഴിത്തിരിവായത്. കപ്പിയില്‍ രേഖപ്പെടുത്തിയിരുന്ന കോഡ് നമ്ബര്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ ഇതു തോപ്രാംകുടിയിലെ ഇരുമ്ബുകടയില്‍ നിന്നു വാങ്ങിയതാണെന്നു കണ്ടെത്തി. ഇതോടെയാണ് അന്വേഷണം പ്രതികളിലേക്കെത്തിയത്. ഒന്നാം പ്രതിയുടെ പുരയിടത്തില്‍ നിന്ന് തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ട്രാന്‍സ്ഫോമര്‍ കടത്താനുപയോഗിച്ച പിക്കപ് വാനും പൊലീസ് പിടിച്ചെടുത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...