MORE

    Woman Killed | ’77 പേജുള്ള കുറിപ്പെഴുതി അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തു’

    Date:

    ന്യൂഡെല്‍ഹി: () അമ്മയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം 25കാരന്‍ ആത്മഹത്യ ചെയ്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചു.ക്ഷിതിജ്, മിഥിലേഷ് എന്നിവരാണ് മരിച്ചത്. മിഥിലേഷിന്‍റെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ണ്ടോ മൂന്നോ ദിവസം മുമ്ബാണ് ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയതെന്നും കുളിമുറിയില്‍ മൃതദേഹം കണ്ടെത്തിയെന്നും ഞായറാഴ്ചയാണ് മകന്‍ കത്തി ഉപയോഗിച്ച്‌ ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

    വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ രാത്രി എട്ട് മണിയോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചതിനെ തുടര്‍ന്നാണ് വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ‘അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പ്രധാന വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ബാല്‍കണിയില്‍ നിന്ന് വീടിനുള്ളില്‍ കയറിയപ്പോഴാണ് ചുറ്റും രക്തം പുരണ്ട ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം ശുചിമുറിയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തി. സ്ത്രീയുടെ ശരീരം വളരെ അഴുകിയ നിലയിലായിരുന്നു’, ഡെപ്യൂടി പൊലീസ് കമീഷണര്‍ (രോഹിണി) പ്രണവ് തയാല്‍ പറഞ്ഞു.

    ‘സ്ഥലത്ത് നിന്ന് ക്ഷിതിജ് എഴുതിയ 77 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി. വ്യാഴാഴ്ചയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ക്ഷിതിജ് കത്തില്‍ പറയുന്നു. യുവാവ് സ്വയം കഴുത്ത് മുറിച്ച്‌ മരിച്ചുവെന്നാണ് കരുതുന്നത്. ആത്മഹത്യാ കുറിപ്പില്‍, ക്ഷിതിജ് വിഷാദത്തെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്. തൊഴില്‍രഹിതനായതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതില്‍ പറയുന്നുണ്ട്.

    സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ബന്ധുക്കളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...