MORE

    കൃഷിയിടത്തിലേക്കു വെള്ളം തിരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; ബന്ധുക്കളടക്കം 6 പേര്‍ അറസ്റ്റില്‍

    Date:

    പാലക്കാട്: ഷൊര്‍ണൂരില്‍ കൃഷിയിടത്തിലേക്കു വെള്ളം തിരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍.

    തിരുമിറ്റക്കോട് സ്വദേശി പ്രശാന്ത് കൊല്ലപ്പെട്ട കേസിലാണ് കോഴിപ്പാറ കാരമണ്ണ ശശീന്ദ്രന്‍, ബന്ധുക്കളായ വേണുഗോപാലന്‍, ഉണ്ണിക്കൃഷ്ണന്‍, വിപിന്‍, അനില്‍കുമാര്‍, പ്രിന്‍സ് എന്നിവരെ ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. തിങ്കളാഴ്ച രാവിലെ പ്രശാന്ത് കോഴിപ്പാറയിലെ കൃഷിസ്ഥലത്തേക്ക് ബൈക്കില്‍ വരുമ്ബോള്‍ ശശീന്ദ്രനും ബന്ധുക്കളായ 5 പേരും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചെന്നാണു കേസ്. പ്രശാന്തിന്റെ കുടുംബവീട്ടിലെ കൃഷിസ്ഥലമാണു കോഴിപ്പാറയിലേത്.

    പ്രശാന്തിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് പിന്നാലെ ആറുപേരും രക്ഷപ്പെട്ടു. അവശനിലയിലായി കുഴഞ്ഞു വീണ യുവാവിനെ നാട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞു രണ്ടരയോടെ മരിച്ചു. ആക്രമണമുണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പും ശശീന്ദ്രനും പ്രശാന്തുമായി വെള്ളം തിരിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...