തൃശൂര്‍: ചിറ്റണ്ടയില്‍ യുവാവിന്റെ ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു. ബൈക്ക് ഓടിക്കും മുമ്ബേ ബോംബ് ശ്രദ്ധയില്‍ പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.
തൃശൂര്‍ ചിറ്റണ്ട സ്വദേശി സുനിലിന്റെ ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് നാടന്‍ ബോംബ് വച്ച് കെട്ടിയത്. കൂലിപ്പണിക്കാരനായ സുനില്‍ രാവിലെ പണിയ്ക്കു പോകാനായി ബൈക്കില്‍ കയറി. ടയറില്‍ എന്തോ തടയുന്നതായി സംശയം തോന്നി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നാടന്‍ ബോംബ് വച്ചതായി കണ്ടത്.
ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ചാണ് നാടന്‍ ബോംബ് കെട്ടിവച്ചിരുന്നത്. രാത്രി ആരോ വന്ന് ബോംബ് വച്ചതാകാമെന്ന് സംശയിക്കുന്നു. പൊലീസ് എത്തിയാണ് ബോംബ് നീക്കിയത്.
പോലീസ് സിസിടിവി കാമറകള്‍ പരിശോധിച്ചു വരികയാണ്.

