MORE

    കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണം; മാനസിക പ്രയാസം മൂലമെന്ന് മക്കള്‍, പരാതി നല്‍കി

    Date:

    തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍റെ മരണത്തില്‍ മക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി.

    കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അപവാദ പ്രചാരണത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് മരണകാരണമെന്ന് പരാതിയില്‍ പറയുന്നു.

    കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രചാരണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മരിക്കുന്നതിന് മുമ്ബ് ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നതായി മകന്‍ പ്രജിത്ത് പറഞ്ഞു.

    കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ കഴിഞ്ഞ മാസമാണ് അന്തരിച്ചത്. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കെ.എസ്.യുവിന്‍റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായാണ് വി പ്രതാപചന്ദ്രന്‍്റെ തുടക്കം. ഡി.സി.സി ജനറല്‍ സെക്രട്ടറി, എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതിയംഗം തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചു. പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...