ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് സോണിയയെ പ്രവേശിപ്പിച്ചത്.
അതേസമയം, ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച മുതല്‍ സോണിയയുടെ ആരോഗ്യനില വഷളായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയുടെ അടുത്തെത്തി. ഉത്തര്‍പ്രദേശില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സോണിയയെ കാണാന്‍ ഇരുവരും എത്തിയത്.
ഭാരത് ജോഡോ യാത്രയില്‍ 7 കിലോമീറ്റര്‍ ദൂരം നടന്ന ശേഷമാണ് രാഹുലും പ്രിയങ്കയും സോണിയയെ കാണാന്‍ മടങ്ങിയത്. ഇന്ന് രാവിലെ രാഹുല്‍ ജോഡോ യാത്ര ആരംഭിച്ചെങ്കിലും പ്രിയങ്ക ഗാന്ധി യാത്രയില്‍ പങ്കെടുത്തില്ല.

