മാവേലിക്കര : കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എം.എല്‍.എ യുമായിരുന്ന എം. മുരളി അന്തരിച്ചു. കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കുകയാണ് മരണം. 1991 മുതല്‍ 20 വര്‍ഷം മാവേലിക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച മണ്ഡലം സംവരണം ആയതിനെ തുടര്‍ന്ന് കായംകുളത്ത് മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്.

