MORE

    ‘കേരളത്തിന് പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ല’-പീയൂഷ് ഗോയല്‍

    Date:

    ന്യൂഡല്‍ഹി: കേരളത്തിന് പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം.സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതില്‍ പരാജയമാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

    പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം അടിയന്തരമായി വേണമെന്നു കേന്ദ്രം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷത്തെ സബ്സിഡിയില്‍നിന്നു തുക തിരിച്ചു പിടിക്കുമെന്ന നിര്‍ദേശത്തിനു വഴങ്ങി പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.

    കേന്ദ്രത്തിനു 205.81 കോടി രൂപയാണ് നല്‍കേണ്ടത്. 2018ലെ പ്രളയകാലത്ത് എഫ്‌സിഐ വഴി 89,540 മെട്രിക്ക് ടണ്‍ അരിയാണ് കേരളത്തിന് നല്‍കിയത്. ഇതിന്റെ ബില്‍ തുകയായ 205.81 കോടി ഉടന്‍ നല്‍കണമെന്നായിരുന്നു കേന്ദ്രം നിര്‍ദേശം നല്‍കിയത്.

    സംസ്ഥാന സര്‍ക്കാര്‍ പ്രളയ സഹായത്തിനു പണം ഈടാക്കരുത് എന്നു അഭ്യര്‍ഥിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പക്ഷേ, അഭ്യര്‍ഥന കേന്ദ്രം തള്ളി. പണം തിരിച്ചടയ്ക്കുന്നില്ലെങ്കില്‍ റിക്കവറി വേണ്ടി വരുമെന്നു പീയൂഷ് ഗോയല്‍ മുഖ്യമന്ത്രിക്കു കത്തെഴുതി. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിനും കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...