MORE

    കൊച്ചി മാത്രമല്ല, ഇനി തലസ്ഥാനവും Jio True 5Gയില്‍!

    Date:

    കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തും 5ജി(5G) സേവനം എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച മുതല്‍ തിരുവനന്തപുരത്തെ ജിയോ(Jio) ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കുന്നതാണ്.

    കൊച്ചിയ്ക്കും ഗുരുവായൂരിനും പിന്നാലെ 5ജി (5G) സേവനം തിരുവനന്തപുരത്തും (Thiruvananthapuram) തുടക്കമായി. തമ്ബാനൂര്‍, വിമാനത്താവളം, ടെക്‌നോപാര്‍ക്ക് ഉള്‍പ്പടെയുള്ള 120 സ്ഥലങ്ങളിലാണ് ജിയോ ട്രൂ 5ജി (Jio True 5G) ലഭ്യമാകുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലുമാണ് തുടക്കത്തില്‍ 5ജി ലഭിച്ചു തുടങ്ങിയത്. ഇതോടെ തലസ്ഥാനമടക്കമുള്ള കേരളത്തിലെ മൂന്ന് നഗരങ്ങളില്‍ 5 ജി സേവനം ലഭിച്ചു തുടങ്ങി.

    കേരളത്തില്‍ 5ജിയുടെ വളര്‍ച്ച

    അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5 ജി വ്യാപിപ്പിക്കാനാണ് ജിയോയുടെ തീരുമാനം. തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാകും ആദ്യഘട്ടത്തില്‍ 5 ജി സേവനം ലഭ്യമാക്കുക. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ജനുവരിയോട് കൂടി 5 ജി ആരംഭിക്കാനാണ് തീരുമാനം. 2023ല്‍ കേരളത്തിലെ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റ് ആളുകളിലേക്ക് എത്തുമെന്നതാണ് 5 ജി സേവനത്തിന്റെ പ്രധാന ഗുണം.

    കൂടുതല്‍ വാര്‍ത്തകള്‍: 10% നിരക്ക് വര്‍ധനവിനൊരുങ്ങി ടെലികോം കമ്ബനികള്‍

    കൊച്ചിയില്‍ ജിയോ 5G സേവനമായ ജിയോ ട്രൂ 5G യുടെ, കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍, ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു. ജിയോ ട്രൂ 5G കേരളത്തില്‍ വരുന്നതോടെ, സംസ്ഥാനത്തിന്റെ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് അരങ്ങൊരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി നഗരവും നെടുമ്ബാശ്ശേരി മുതല്‍ അരൂര്‍ വരെയും, പറവൂര്‍, പുത്തന്‍ കുരിശ് പ്രദേശങ്ങളിലും കൊച്ചിയിലെ 5G സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ജിയോ 5G ഉപയോഗിക്കുന്നവര്‍ക്ക് ജിയോ വെല്‍ക്കം ഓഫറായി അണ്‍ലിമിറ്റഡ് ഡാറ്റ എക്സ്പീരിയന്‍സ് ചെയ്യാന്‍ അവസരമുണ്ട്. 1ജിബിപിഎസ് സ്പീഡ് വരെ ഇത്തരത്തില്‍ ലഭ്യമാവും. ഇതിന് അധിക തുക ഒന്നും നല്‍കേണ്ടതില്ലെന്നും കമ്ബനി അറിയിച്ചു.

    5G സപ്പോര്‍ട്ടുള്ള ഫോണില്‍ നിലവില്‍ സേവനം സൗജന്യമാണ്. സേവനം ലഭിക്കാന്‍ സിം കാര്‍ഡ് മാറ്റേണ്ടതില്ല. പോസ്റ്റ് പെയ്ഡ് പ്ലാന്‍ ഉള്ളവര്‍ക്കോ, 239 രൂപയോ അതിനു മുകളിലോ ഉള്ള പ്രീപെയ്ഡ് പ്ലാന്‍ ഉള്ളവര്‍ക്കും സേവനങ്ങള്‍ ഉപയോഗിക്കാം. ഇതാണ് ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കാനുള്ള യോഗ്യത. 5G യില്‍, ഒരു സെക്കന്‍ഡില്‍ 1‌GB വരെ വേഗം ലഭിക്കുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. 5G പിന്തുണയ്ക്കുന്ന ഫോണില്‍ മാത്രമാണ് സേവനങ്ങള്‍ ലഭിക്കുക

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...