പുരോഗതിയിലേക്കുള്ള നിര്‍ണായക ചവിട്ടുപടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 5ജി( 5G )യുടെ കരുത്ത് ഇത് കേരളത്തിന്റെ തലസ്ഥാനത്തും ആസ്വദിക്കാം.
കേരളത്തില്‍ ആദ്യമായി 5ജി സേവനങ്ങള്‍ ഔദ്യോഗികമായി എത്തിച്ച റിലയന്‍സ് ജിയോ തന്നെയാണ് തിരുവനന്തപുരത്തും 5ജി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ പരിധിയിലുള്ള ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ 28 മുതല്‍ റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനം ലഭ്യമായിരിക്കുമെന്ന് ജിയോ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
5ജി കവറേജുള്ള സ്ഥലത്ത്
5ജി കവറേജുള്ള സ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്ന ആളുകള്‍ക്ക് ജിയോ വെല്‍കം ഓഫര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.ജിയോ ഉപയോക്താക്കള്‍ 5ജി ലഭിക്കാന്‍ നിലവിലെ സിം കാര്‍ഡ് മാറ്റേണ്ടതില്ല. എന്നാല്‍ 5 ജി പിന്തുണയ്ക്കുന്ന ഫോണ്‍ ഉണ്ടായിരിക്കണം. ജിയോ 5ജി ലഭിക്കുന്ന പ്രദേശത്താണ് നിങ്ങള്‍ താമസിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് മൈ ജിയോ ആപ്പ് വഴി എസ്‌എംഎസ് നോട്ടിഫിക്കേഷന്‍ ലഭിക്കും. 5ജി വെല്‍ക്കം ഓഫറും അത് എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ച മറ്റ് വിവരങ്ങളും അതില്‍ ഉണ്ടാവും.

