എസ് വിനീഷ്
കൊല്ലം: ശാസ്താംകോട്ടയില്‍ തീ പിടിച്ച കെട്ടിടത്തില്‍ അകപ്പെട്ട കുട്ടികളെയും, സ്ത്രീകളെയും അതിസാഹസികമായി അഗ്നിശമനസേന രക്ഷപ്പെടുത്തി.
ശാസ്താംകോട്ട. വടക്കൻ മൈനാഗപ്പള്ളി ആനൂര്‍ക്കാവ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹാരിസിന്റെ ഉടമസ്ഥതയിലുള്ളഎച്ച് എസ് സ്റ്റോറും അതിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാടക വീടുമാണ് തീ പിടിച്ചത്. ഇന്ന് വെളുപ്പിനെ ഒന്നരയ്ക്ക് ആണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തില്‍ എച്ച് എസ് സ്റ്റോര്‍ പൂര്‍ണ്ണമായും കത്തി. ഈ തീയും പുകയും ആളിക്കത്തി അതിനുമുകളിലുള്ള വാടക വീട്ടിലേക്ക് ആളിപ്പടരുകയായിരുന്നു. മുകളില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് പരിഭ്രാന്തരായ നിലവിളിച്ച് രക്ഷപ്പെടാൻ ആകാത്ത വിധം കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍ നിന്നും സ്റ്റേഷൻ ഓഫീസര്‍ സാബു ലാലിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന സ്ഥലത്തെത്തി.
സമീപത്തെ കെട്ടിടത്തില്‍ കയറി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ജനല്‍ കമ്ബി കട്ട് ചെയ്ത് അതിസാഹസികമായാണ് അഗ്നിരക്ഷാസേന തീപിടിച്ച കെട്ടിടത്തിനുള്ളിലെത്തിയത്. അകത്തെത്തിയ ഉടൻ കുട്ടികളായ ക്രിസ്റ്റി യാനോ(4), റയാനോ(7) എന്നിവരെയും അവരുടെ അമ്മ ശാന്തി(32), ശാന്തിയുടെ മാതാവായ കത്രീന (70) എന്നിവരെയും പ്രധാന വാതില്‍ പൊളിച്ച് കെട്ടിടത്തിന് പുറത്തെത്തിച്ചു. തുടര്‍ന്ന് സജ്ജമാക്കിയ ആംബുലൻസില്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നീണ്ട രണ്ടര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ പൂര്‍ണ്ണമായും കെടുത്തിയത്. തീ നിയന്ത്രണമാക്കാൻ ചവറ, കരുനാഗപ്പള്ളി,കൊല്ലം എന്നീ അഗ്നിരക്ഷാ നിലയങ്ങളില്‍നിന്നും അഞ്ചു യൂണിറ്റ് വാഹനങ്ങള്‍ എത്തിയിരുന്നു. അങ്കമാലി സ്വദേശിയായ ശാന്തി മൈനാഗപ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ഹെല്‍ത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസര്‍ പ്രസന്നൻ പിള്ള, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസര്‍ സജീവ് കുമാര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ മിഥിലേഷ് കുമാര്‍, രതീഷ്, മനോജ്, രാജേഷ് ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ ഹരിപ്രസാദ്, ഷാനവാസ്, ഹോം ഗാര്‍ഡ് ഷിജു ജോര്‍ജ്,ബിജു,പ്രദീപ്. ശിവപ്രസാദ്, പ്രദീപ്. ജി, ശ്രീകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തു.

