MORE

    അനധികൃത സ്വത്ത് സമ്ബാദനം: വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്

    Date:

    കൊച്ചി: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്.

    അടുത്ത തിങ്കളാഴ്ച ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ശിവകുമാര്‍ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്ന സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചതെന്നാണ് വിശദീകരണം. ഇദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആള്‍ക്കും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. 2011 മുതല്‍ 2016 വരെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ശിവകുമാര്‍ ആരോഗ്യ മന്ത്രിയായത്. 2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്ബാദനവും കണ്ടെത്തിയെന്ന് ആരോപിച്ച്‌ വിജിലന്‍സും കേസെടുത്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...